പാറശ്ശാല: കൊവിഡ് സെന്ററിൽ യുവതിയുടെ നഗ്നചിത്രം പകർത്താൻ ശ്രമിച്ചതിന് യുവാവ് പിടിയിൽ. ഡിവൈഎഫ്ഐ യൂണിറ്റ് അംഗമായ ശാലുവാണ് പൊലീസ് പിടിയിലായത്.

പാറശ്ശാല ശ്രീകൃഷ്ണ ഫാർമസി സെന്ററിലെ കോവിഡ്  നിരീക്ഷണ കേന്ദ്രത്തിലാണ് സംഭവം, യുവതി കുളിക്കുന്നതിനിടയിലാണ് കുളിമുറിയിൽ മെബൈൽ ക്യാമറ ഒളിപ്പിച്ച് വച്ചത് കണ്ടെത്തിയത്. തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പാറശ്ശാല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശാലുവാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. 

ശാലുവും ഇതേ സെന്ററിൽ കോവിഡ് നിരീക്ഷണത്തിലായിരുന്നു. കൊവിഡ് ഭേദമായതിനെ തുടർന്ന് വീട്ടിലേക്ക് പോകാൻ തയ്യാറാകവേയാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഷാലുവിനെ അറസ്റ്റ് ചെയ്ത പാറശാല പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു.

ഈ കോവിഡ് ചികിത്സാകേന്ദ്രത്തിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും അടുത്തടുത്തായാണ് ശുചിമുറികൾ സജ്ജമാക്കിയിട്ടുളളത്. ഇവിടെ ശുചിമുറികൾ കുറവാണെന്ന് നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യം പരിഹരിക്കാൻ നടപടി ഉണ്ടാകാഞ്ഞതാണ് നാണംകെട്ട സംഭവത്തിന് വഴിവച്ചത്.