ഗുവഹത്തി: യുവതിയുമൊത്തുള്ള ലൈംഗിക വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് പ്രഫസര്‍ അറസ്റ്റില്‍. അസാമിലെ ദിബ്രുഗഢ് യൂണിവേഴ്സിറ്റി ഗണിത ശാസ്ത്ര വിഭാഗം അസിസ്റ്റന്‍റ് പ്രഫസര്‍ ധ്രുബജിത് ചൗധരിയാണ് അറസ്റ്റിലായത്. ഇയാളെ പ്രദേശിയ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷന്‍ 294 എ, ഐടി ആക്ടിന്‍റെ 67 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ബര്‍പേട്ട ജില്ലയിലെ പട്ശാല സ്വദേശിയാണ് ധ്രുബജിത് ചൗധരി. 

ഇയാള്‍ ഉള്‍പ്പെടുന്ന ലൈംഗിക വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത് ചില പോണ്‍ സൈറ്റുകളിയാണ് പിന്നീട് ഇത് സോഷ്യല്‍ മീഡിയയിലും പ്രത്യേക്ഷപ്പെട്ടു. ഇതില്‍ കാണപ്പെടുന്നയാള്‍ ധ്രുബജിത് ചൗധരിയാണ് എന്ന സംശയം ഉയര്‍ന്നതോടെ തന്നെ പൊലീസ് കേസ് എടുത്ത് ഇയാളുടെ വീട് റെയ്ഡ് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്തു. വീഡിയോ ഉള്‍പ്പെടുന്ന സിഡിയും, ചിത്രീകരിക്കാന്‍ ഉപയോഗിച്ച വീഡിയോയും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

അതേ സമയം താന്‍ തന്നെയാണ് വീഡിയോയില്‍ ഉള്ളതെന്ന് ധ്രുബജിത് ചൗധരി സമ്മതിച്ചതായും പൊലീസ് പറയുന്നു. എന്നാല്‍ വീഡിയോ മൂന്ന് വര്‍ഷം മുന്‍പ് ചിത്രീകരിച്ചതാണെന്നാണ് ഇയാള്‍ പറയുന്നത്. ഇയാള്‍ തന്നെയാണ് ഇയാളും ഒരു സ്ത്രീയും തമ്മിലുള്ള വീഡിയോ ചിത്രീകരിച്ചത്. 

അതേ സമയം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളോ മറ്റ് ബന്ധപ്പെട്ടവരോ അല്ല ഇയാള്‍ക്കൊപ്പം വീഡിയോയിലുള്ളതെന്ന് സ്ഥിരീകരിച്ചതായും ദിബ്രൂഗഢ് എസ്പി ശ്രീജിത്ത് ടി മാധ്യമങ്ങളോട് പറഞ്ഞു.