കോഴിക്കോട്: കോഴിക്കോട് മുക്കത്ത് പട്ടാപ്പകൽ 65 കാരിയെ ബോധരഹിതയാക്കി മോഷണം. മുത്തേരി സ്വദേശിനിയായ യശോദ ആണ് അക്രമത്തിന് ഇരയായത്. ഓമശ്ശേരിയിൽ ഹോട്ടൽ ജോലിക്ക് പോകാനായി മുത്തേരിയിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറിയതാണെന്നും പിന്നീട്  നടന്നതൊന്നും ഓർമ്മയില്ലെന്നും ഇവർ പറയുന്നു. ശരീരത്തിൽ ഉണ്ടായിരുന്ന ആഭരണങ്ങള്‍, ഫോൺ അടക്കം എല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്. യശോദ ഇപ്പോൾ കെഎംസിടി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.