കൊല്ലം : കടയ്ക്കലില്‍ വൃദ്ധയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയിൽ കണ്ടെത്തി. വിവസ്ത്രയായ തരത്തിൽ കണ്ടെത്തിയ മൃതദേഹത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നുവെന്നാണ് മൃതദേഹം ആദ്യം കണ്ടവര്‍ പറയുന്നത്. പൊലീസ് അന്വേഷണം തുടങ്ങി.

കുമ്മിൾ ചെറുകരയില്‍ 75 വയസുള്ള കുലുസംബീവിയാണ് മരിച്ചത്. രാവിലെ തൊഴിലുറപ്പ് പണിക്കായി എത്തിയ സ്ത്രീകളാണ് ഇവര്‍ നിലത്തുകിടക്കുന്നത് കണ്ടത്. ദേഹത്ത് വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല .

പത്ത് വര്‍ഷമായി കുലുസംബീവി ഒറ്റയ്ക്കാണ് താമസിക്കുന്നത് . കടയ്ക്കൽ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം തുടങ്ങി . വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.