ഡിജെയോട് പാട്ടുനിര്‍ത്താന്‍ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം.  പൊലീസ് ഉദ്യോഗസ്ഥന്‍റെ യൂണീഫോം വലിച്ച് കീറുകയും ഫോണും റിവോള്‍വറും ആറുപേരടങ്ങുന്ന സംഘം  പിടിച്ച് വാങ്ങുകയുമായിരുന്നു . 

ദില്ലി: ഡിജെയോട് പാട്ടുനിര്‍ത്താന്‍ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പൊലീസ് ഉദ്യോഗസ്ഥന്‍റെ യൂണീഫോം വലിച്ച് കീറുകയും ഫോണും റിവോള്‍വറും ആറുപേരടങ്ങുന്ന സംഘം പിടിച്ച് വാങ്ങുകയുമായിരുന്നു . ദില്ലി ടാഗോര്‍ ഗാര്‍ഡന്‍ ഏരിയയില്‍ ഞായറാഴ്ച രാത്രി 1.30 നാണ് സംഭവം. രാത്രി വൈകിയും ഡിജെ നിര്‍ത്താതായതോടെ പ്രദേശവാസികളില്‍ ഒരാളാണ് പൊലീസില്‍ വിവരമറിയിക്കുന്നത്. 

സംഭവസ്ഥലത്തെത്തിയ എഎസ്ഐ ചന്ദ് സിംഗ് ഡിജെയോട് പാട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതോടെ എഎസ്ഐയുടെ ഫോണും റിവോള്‍വറും ഇവര്‍ പിടിച്ചുവാങ്ങി, യൂണിഫോമും വലിച്ച് കീറി. തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട എഎസ്ഐ പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ കാര്യങ്ങള്‍ അറിയിച്ചെങ്കിലും പ്രതികളെ പിടികൂടാനായില്ല.