വയനാട് അഞ്ചുകുന്നിലെ വർക്ക് ഷോപ്പിൽ നിന്ന് പട്ടാപ്പകൽ മൊബൈൽ ഫോൺ മോഷ്ടിച്ച് മുങ്ങിയ കേസിലെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു
കൽപ്പറ്റ: വയനാട് അഞ്ചുകുന്നിലെ വർക്ക് ഷോപ്പിൽ നിന്ന് പട്ടാപ്പകൽ മൊബൈൽ ഫോൺ മോഷ്ടിച്ച് മുങ്ങിയ കേസിലെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. ബാലുശേരി സ്വദേശി അജയകുമാറാണ് പിടിയിലായത്. പ്രതിക്കെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ മോഷണ കേസും, തട്ടിപ്പു കേസും നിലവിലുണ്ട്.
മോഷ്ടിച്ച ബൈക്കിലെത്തിയാണ് ഇയാൾ കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ മോഷ്ടിച്ചത്. വർക്ക് ഷോപ്പിൽ കയറി മേശ പരിശോധിച്ചപ്പോൾ പണം ലഭിക്കാതെ വന്നപ്പോൾ പ്രതി മൊബൈലും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. മൊബൈൽ കൽപ്പറ്റയിലെ ഒരു സ്ഥാപനത്തിൽ വിൽക്കാൻ ശ്രമിക്കവേ കൽപ്പറ്റ പൊലീസാണ് അജയകുമാറിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കണ്ണൂരിൽ ബോംബ് തലയിൽ വീണ് യുവാവ് കൊല്ലപ്പെട്ട സംഭവം; ഇൻക്വസ്റ്റ് പൂർത്തിയാക്കി
കണ്ണൂർ: കണ്ണൂരിലെ തോട്ടടയിൽ വിവാഹ സംഘത്തിനെതിരെയുണ്ടായ ബോംബേറില്‍ (Bomb Attack) കൊല്ലപ്പെട്ട ജിഷ്ണുവിൻ്റെ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. നിർമ്മാണ തൊഴിലാളിയായ ജിഷ്ണുവിൻ്റെ തലയ്ക്കാണ് ബോബ് വീണത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, സംഭവ സ്ഥലത്ത് സിപിഎം - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായി. പൊലീസ് സ്ഥലത്തുണ്ടായിരിക്കെയാണ് ഇരുവിഭാഗവും തമ്മിൽ തർക്കം ഉടലെടുത്തത്.
പൊലീസ് എത്താൻ വൈകിയെന്ന് കോൺഗ്രസുകാർ ആരോപിച്ചതാണ് പാർട്ടി പ്രവർത്തകർ തമ്മിലുള്ള തർക്കത്തിന് കാരണം. ഇരു കൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കോൺഗ്രസ് അനാവശ്യമായി പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് സിപിഎം പ്രവർത്തകർ ഇതിനെതിരെ രംഗത്ത് വന്നത്. തുടർന്ന് ഇരുഭാഗത്തുമായി പ്രവർത്തകർ ഉന്തും തള്ളുമുണ്ടായി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കി.
വിവാഹ വീട്ടിലേക്കുള്ള സംഘം പോയ ശേഷമാണ് ഇന്നുച്ചയ്ക്ക് രണ്ടരയോടെയാണ് ബോംബ് പൊട്ടിയത്. വിവാഹ സംഘത്തിന്റെ പക്കലുണ്ടായിരുന്ന ബോംബ് പൊട്ടിയതാണോ, ഇവർക്ക് നേരെ ആരെങ്കിലും എറിഞ്ഞതാണോയെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാൽ സ്ഥലത്തുണ്ടായിരുന്നവർ ബോംബെറിഞ്ഞതായാണ് വ്യക്തമാക്കിയിരിക്കുന്നത്. ചക്കരക്കൽ ഏച്ചൂർ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. ജിഷ്ണുവിന്റെ തലയ്ക്കാണ് ബോംബ് പൊട്ടിത്തെറിച്ച് പരിക്കേറ്റത്.
