കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വില്‍ക്കാൻ കൊണ്ടുവന്ന മയക്കുമരുന്നുമായി ഒരാള്‍ പിടിയില്‍. നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് മടവൂർ പുല്ലാളൂർ ഉഷസ് നിവാസിൽ അപ്പുവിനെ പിടികൂടിയത്. ഇയാളില്‍ നിന്നും ആറ് ഗ്രാം ക്രിസ്റ്റൽ മാതൃകയിലുള്ള എം.ഡി.എം എയും 35 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ അപ്പുവിനെ റിമാന്റ് ചെയ്തു.