Asianet News MalayalamAsianet News Malayalam

വിദേശ വായ്പയുടെ പേരിൽ ഡോക്ടറിൽ നിന്ന് ഒരു കോടി തട്ടിയ കേസ്: ഒരു ദില്ലി സ്വദേശി കൂടി അറസ്റ്റിൽ

വിദേശ വായ്പ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് തിരുവനന്തപുരത്തെ ഡോക്ടറിൽ നിന്നും ഒരു കോടി തട്ടിയ കേസിൽ ഒരു ദില്ലി സ്വദേശി കൂടി അറസ്റ്റിൽ

One Delhi resident arrested for embezzling Rs 1 crore from doctor over foreign loan
Author
Kerala, First Published Feb 10, 2021, 12:05 AM IST

ദില്ലി: വിദേശ വായ്പ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് തിരുവനന്തപുരത്തെ ഡോക്ടറിൽ നിന്നും ഒരു കോടി തട്ടിയ കേസിൽ ഒരു ദില്ലി സ്വദേശി കൂടി അറസ്റ്റിൽ. സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് തിഹാർ ജയിലിൽ കഴിഞ്ഞിരുന്ന അമർജിത്ത് കുമാർ യാദവിനെയാണ് സൈബർ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. തട്ടിപ്പിനായി വ്യാജ രേഖകള്‍ ചമച്ച് സിം കാർഡുകള്‍ നൽകുന്നയാളാണ് അമർജിത്ത് കുമാർ യാദവെന്ന് പൊലീസ് പറഞ്ഞു.

അതിവിദഗ്ദമായി സൈബർ തട്ടിപ്പ് നടത്തുന്ന ഉത്തരേന്ത്യൻ സംഘത്തിലെ ഒരാളെയാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കസ്റ്റഡയിലെടുത്തത്. നവമാധ്യമങ്ങള്‍ വഴി പരിചയപ്പെടുന്നവരെ വിവിധ വാഗ്ദാനങ്ങള്‍ നൽകിയ പണം തിട്ടുന്ന സംഘത്തിലെ മുഖ്യകണ്ണി നിർമ്മൽ കുമാറിനെ പൊലീസ് ദില്ലിയിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. 

ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അമർജിത്തിനെ കറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തട്ടിപ്പു നടത്താനായി പലരെയും വിളിക്കാൻ വ്യാജ തിരിച്ചറിയൽ കാർഡുപയോഗിച്ചെടുക്കുന്ന സിംകാർഡുകളാണ് തട്ടിപ്പ് സംഘം ഉപയോഗിക്കുന്നത്. സിംകാർഡുകള്‍ നൽകുന്ന അമർജിത്ത് യാദവ് മറ്റൊരു തട്ടിപ്പ് കേസിൽ തിഹാർ ജയിലായിരുന്നു. കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ദില്ല പൊലിസ് പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ചത്.

തട്ടിപ്പ് സംഘം 30ലധികം അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നു. ഈ ബാങ്ക് അക്കൗണ്ടുകളിലേക്ക് വരുന്ന പണം പെടിഎമ്മിലേക്ക് അപ്പോൾ തന്നെ മാറ്റും. പിന്നീട് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മൊബൈൽ ഫോണുകൾ വാങ്ങി തട്ടിപ്പ് സംഘം ദില്ലയിൽ നടത്തുന്ന കടകളിൽ വിൽക്കും. സംഘത്തിലുള്ള പ്രഭുനാഥ് വർമ്മ, ശിവസുന്ദർസിംഗ് എന്നിവരെ ഇനി പൂടികൂാടാനുണ്ട്.

Follow Us:
Download App:
  • android
  • ios