തിരുവനന്തപുരം: എട്ട് കിലോ ചന്ദന മുട്ടിയുമായി തിരുവനന്തപുരത്ത് ഒരാൾ പിടിയിൽ. തമിഴ്നാട്ടിൽ നിന്നും ചന്ദനമുട്ടി വാങ്ങി കേരളത്തിലേക്ക് ബസ് വഴി കടത്തുന്നതിനിടെ തക്കല സ്വദേശി മര്യാർ സുദമാണ് എക്സൈസിന്‍റെ പിടിയിലായത്.

ചന്ദനമുട്ടികൾ ചെറുതായി മുറിച്ച് വലിയ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കേരള തമിഴ്നാട് അതിർത്തി പ്രദേശത്ത് നടത്തിയ മിന്നൽ പരിശോധനയിലാണ് ചന്ദന മുട്ടികൾ കണ്ടെത്തിയത്.