കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ ശബ്ദത്തില്‍ വാട്‌സാപ്പില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസ്. ആവി പിടിച്ചാല്‍ കൊവിഡ് ഭേദമാകുമെന്ന തരത്തിലാണ് സന്ദേശം. തിരുവനന്തപുരം സ്വദേശിയാണ് പിന്നിലെന്നും സൈബര്‍ സെല്‍ അന്വേഷണം തുടങ്ങിയതായും യതീഷ് ചന്ദ്ര അറിയിച്ചു.

പൊലീസുകാരുടെയും, ഉദ്യോഗസ്ഥരുടെയും പേരില്‍ പലവിധ വ്യാജ സന്ദേശങ്ങള്‍ വാട്‌സാപില്‍ ഓടുന്നുണ്ട്. അതിലൊന്നാണ് യതീഷ് ചന്ദ്രയുടെ അതേ ശബ്ദത്തില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

ഇതുവരെ മരുന്ന കണ്ടെത്താത്ത കൊവിഡിനുള്ള പ്രതിവിധികളാണ് സന്ദേശത്തില്‍ പറയുന്നത്. വ്യാജ സന്ദേശം പ്രചരിപ്പിച്ചയാളെ കണ്ടെത്താന്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറഞ്ഞിതായി യതീഷ് ചന്ദ്രയും അറിയിച്ചു.