ഒറവമ്പുറം സ്വദേശി ഷമ്മാസാണ് അറസ്റ്റിലായത്. ഇതോടെ ആര്യാടൻ സമീറിന്‍റെ കൊലപാതകത്തിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. 

മലപ്പുറം: പാണ്ടിക്കാട് മുസ്ലിം ലീഗ് പ്രവർത്തകൻ ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീറിനെ കുത്തിക്കൊന്ന കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. ഒറവമ്പുറം സ്വദേശി ഷമ്മാസാണ് അറസ്റ്റിലായത്. ഇതോടെ ആര്യാടൻ സമീറിന്‍റെ കൊലപാതകത്തിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജനുവരി 27ന് രാത്രി 11 മണിയോടെയാണ് പാണ്ടിക്കാട് ഒറവമ്പലത്ത് വച്ചാണ് മുഹമ്മദ് സമീറിന് കുത്തേറ്റത്. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിച്ചിച്ച സമീർ പുലർച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്. മുഹമ്മദ് സമീറിനെ കുത്തിക്കൊന്ന കേസിലെ ഒറവമ്പ്രം കിഴക്കുമ്പറമ്പിൽ നിസാം, കിഴക്കുമ്പറമ്പിൽ ബാപ്പു, കിഴക്കും പറമ്പിൽ മജീദ് എന്ന ബാഷ, ഒറവമ്പുറം ഒറവമ്പുറം ഐലക്കര യാസർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.