താമരശേരി: മലമാനിനെ വേട്ടയാടി ഇറച്ചിയാക്കി വാഹനത്തില്‍ കടത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. കൂടരഞ്ഞി മുതുവമ്പായി കയ്യാലക്കകത്ത് പി.ആര്‍.ബിനോയി (വിനു-43)  ആണ് ഹൈക്കോടതി നിര്‍ദേശപ്രകാരം താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ മുന്‍പാകെ കീഴടങ്ങിയത്. 

ഈ കേസിലെ പ്രതികളായ കെ.പി. ജിതീഷ്, അനക്കാംപൊയില്‍ സ്വദേശികളായ ജോര്‍ജ്ജുക്കുട്ടി, ബേബി, സെബാസ്റ്റിയന്‍, പന്നിക്കോട്‌ സ്വദേശി സി. ഷജല്‍ മോന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബിനോയിയും അറസ്റ്റിലായതോടെ ഈ കേസില്‍ മുഴുവന്‍ പ്രതികളെയും വനംവകുപ്പ് അറസ്റ്റ് ചെയ്തു. 

Read Also: മലമാനിനെ വേട്ടയാടി മാംസമാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍; ജീപ്പും കള്ളതോക്കും പിടിച്ചെടുത്തു

2019 സെപ്റ്റംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എടത്തറ സെക്ഷനിലെ മുത്തപ്പന്‍പ്പുഴ കളരിക്കല്‍ ജം​ഗ്ഷന് സമീപത്ത് വച്ചാണ് ഒന്നര കിന്റോലോളം തൂക്കം വരുന്ന മലമാനിറച്ചി വാഹനത്തില്‍ നിന്നും പിടികൂടിയത്.