Asianet News MalayalamAsianet News Malayalam

ലോൺ ആപ്പ് ആത്മഹത്യ, അജയ് മരിക്കുന്നതിന് 5 മിനിറ്റ് മുമ്പും ഭീഷണി സന്ദേശമെത്തി; ഫോൺ വിശദമായി പരിശോധിച്ച് പൊലീസ്

ലോൺ ആപ്പിൽ നിന്ന് പണം കടമെടുത്തതിന് പിന്നാലെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ അയച്ചുള്ള ഭീഷണിയും ആത്മഹത്യയ്ക്ക് പ്രേരണയായെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം

online loan app suicide in wayanad police says threat message came 5 minutes before ajay raj died nbu
Author
First Published Sep 17, 2023, 12:51 PM IST

വയനാട്: വയനാട് അരിമുള സ്വദേശി അജയ് രാജിൻ്റെ ആത്മഹത്യയിൽ പൊലീസ് കുടുംബത്തിൻ്റെ വിശദമായ മൊഴി രേഖപ്പെടുത്തും. ലോൺ ആപ്പിൽ നിന്ന് പണം കടമെടുത്തതിന് പിന്നാലെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ അയച്ചുള്ള ഭീഷണിയും ആത്മഹത്യയ്ക്ക് പ്രേരണയായെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മരിക്കുന്നതിന് അഞ്ച് മിനുറ്റ് മുമ്പ് പോലും അജയ് രാജിന് ഭീഷണി സന്ദേശം വന്നിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. 

ക്യാൻഡി ക്യാഷ് എന്ന ആപ്പ് വഴിയാണ് അജയ് രാജ് കടമെടുത്തത്. അജയ് രാജിന്‍റെ ഫോൺ പരിശോധിച്ച് ഇതെല്ലാം തെളിവായി ഉറപ്പിക്കാനാകും പൊലീസിൻ്റെ ശ്രമം. അജയ് രാജ് നാട്ടിലെ സുഹൃത്തുക്കളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കടം വാങ്ങിയിട്ടുണ്ട്. പൊലീസിൻ്റെ അന്വേഷണ പരിധിയിൽ ഇതും ഉൾപ്പെടും. കടമെടുത്ത പണം തിരിച്ചടച്ചിരുന്നോ, എന്നിട്ടും ഭീഷണി തുടർന്നോ തുടങ്ങിയ കാര്യത്തിൽ വ്യക്തത വരുത്താനും ശാസ്ത്രീയ പരിശോധന അനിവാര്യമാണ്. 

കടമക്കുടിയിലെ ഓൺലൈൻ വായ്പാക്കെണി കേസിലും ശാസ്ത്രീയപരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസ്. ആത്മഹത്യ ചെയ്ത ദമ്പതികളുടെ ഫോൺ ഫോറൻസിക് പരിശോധനക്കയച്ചു. തുടരന്വേഷണത്തിൽ ഈ വിവരങ്ങൾ നിർണായകമാകും. കാക്കനാട് ലാബിൽ നിന്നും പരമാവധി വേഗത്തിൽ പരിശോധന ഫലം ലഭ്യമാക്കാനാണ് പൊലീസിന്റെ ശ്രമം. ആത്മഹത്യ ചെയ്ത നിജോയുടെയും ശിൽപയുടെയും സാമ്പത്തിക ഇടപാടുകൾ, ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ആപ്പ്, തട്ടിപ്പ് സംഘവുമായി നടത്തിയ ഇടപാടുകൾ എന്നിവയാണ് പരിശോധിക്കുക. തട്ടിപ്പ് സംഘം അയച്ച സന്ദേശങ്ങൾ നഷ്ടപ്പെട്ടിടുണ്ടെങ്കിൽ വീണ്ടെടുക്കാനാണ് ശ്രമം.

Follow Us:
Download App:
  • android
  • ios