Asianet News MalayalamAsianet News Malayalam

എച്ച്ഐവി പോസിറ്റീവായ ഭാര്യയെ ഭ‍‍ര്‍ത്താവ് കൊലപ്പെടുത്തി: കാരണം അവിഹിതം

ഒരു മാസത്തിനിടെ ഈ ആശുപത്രിയിൽ എച്ച്ഐവി ടെസ്റ്റ് നടത്തിയ ആയിരക്കണക്കിന് പേർക്കാണ് പോസിറ്റീവ് ഫലം കണ്ടത്

Pakistan: Husband murders HIV positive wife in Sindh after accusing her of having extra-marital affair
Author
Islamabad, First Published May 29, 2019, 10:20 PM IST

ഇസ്ലാമാബാദ്: എച്ച്ഐവി പരിശോധനയിൽ പോസിറ്റീവ് എന്ന് കണ്ടെത്തിയതിന് പിന്നാലെ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലർകാന ജില്ലയിലെ ആശുപത്രിയിലാണ് പരിശോധന നടത്തിയത്. ഒരു മാസത്തിനിടെ ഇവിടെ എച്ച്ഐവി പരിശോധന നടത്തിയ ആയിരത്തിലേറെ പേർക്കാണ് പോസിറ്റീവ് ഫലം കണ്ടത്.

നാല് മക്കളുടെ അമ്മയായ 32 കാരിയാണ് കൊല്ലപ്പെട്ടത്. കയ‍ര്‍ കൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹം വീടിന് വെളിയിലെ മരത്തിൽ കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തിത്തീ‍ർക്കാനും ശ്രമിച്ചു.

വ്യാപകമായി എച്ച്ഐവി പോസിറ്റീവ് റിപ്പോ‍ർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പാക് ആരോഗ്യമന്ത്രാലയത്തിലെ പ്രതിനിധികളും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളും സ്ഥലത്ത് പ്രത്യേക അന്വേഷണം നടത്തിയിരുന്നു. എച്ച്ഐവി പോസിറ്റീവ് ആയ ഡോക്ട‍ർ മനപ്പൂർവ്വം തന്റെ ശരീരത്തിൽ ഉപയോഗിച്ച സിറിഞ്ച് കൊണ്ട് ആശുപത്രിയിലെ രോഗികളിൽ അണുബാധ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. 

Follow Us:
Download App:
  • android
  • ios