പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെറയിൽവേ സ്റ്റേഷനിൽ എത്തിയ യാത്രക്കാരനിൽ നിന്ന് 19,83,000 രൂപ പിടികൂടി. തമിഴ്നാട് ഒട്ടൻചത്രം സ്വദേശി ധർമ്മരാജനെ റെയിൽവേ സംരക്ഷണ സേനയും പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ചെന്നൈയിൽ നിന്ന് മധുര വഴി വന്ന തീവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്നു ഇയാൾ. അരയിൽ ഒളിപ്പിച്ചായിരുന്നു ഇത്രയും പണം കടത്തിയത്.