പോക്സോ വകുപ്പ് ഒഴിവാക്കി കുറ്റപത്രം നൽകിയതിനാൽ തലശ്ശേരി പോക്സോ കോടതിയ്ക്ക് പ്രതിയുടെ ജാമ്യ ഹർജി പരിഗണിക്കാൻ കഴിയില്ലെന്നും ഹർജിക്കാരി ചൂണ്ടികാട്ടുന്നു.

കൊച്ചി: പാലത്തായി പീഡന കേസിൽ പ്രതി പത്മരാജന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരയെ കേൾക്കാതെ പ്രതിയ്ക്ക് ജാമ്യം അനുവദിച്ച തലശ്ശേരി പോക്സോ കോടതി നടപടി നിയമ വിരുദ്ധമാണെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉന്നത സ്വാധീനമുള്ള പ്രതി പുറത്തിറങ്ങിയത് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ കാരണമാകുമെന്നും ഈ സാഹചര്യത്തിൽ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് വിചാരണ തുടങ്ങാനാവശ്യമായ നടപടി സ്വകരിക്കണമെന്നും ഹർജിയിൽ മാതാവ് ആവശ്യപ്പെടുന്നത്. പോക്സോ വകുപ്പ് ഒഴിവാക്കി കുറ്റപത്രം നൽകിയതിനാൽ തലശ്ശേരി പോക്സോ കോടതിയ്ക്ക് പ്രതിയുടെ ജാമ്യ ഹർജി പരിഗണിക്കാൻ കഴിയില്ലെന്നും ഹർജിക്കാരി ചൂണ്ടികാട്ടുന്നു.

കുട്ടിയുടെ മൊഴിയും, മെഡിക്കൽ സർട്ടിഫിക്കറ്റുമടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും പോലീസ് പോക്സോ വകുപ്പ് ഒഴിവാക്കിയാണ് കുറ്റപത്രം നൽകിയത്.