Asianet News MalayalamAsianet News Malayalam

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്ത പഞ്ചായത്ത് വൈസ് പ്രസിഡിന്‍റ് പിടിയില്‍

പ്ലസ്ടു വിദ്യാര്‍ഥിനിയായ പതിനേഴുകാരിയെയാണ് ഇയാള്‍ വിവാഹം ചെയ്തത്. ദരിദ്രകുടുംബത്തിലെ പെണ്‍കുട്ടിയെ അവരുടെ സാമ്പത്തിക നില മുതലെടുത്ത് ഇയാള്‍ വിവാഹം ചെയ്യുകയായിരുന്നു.

Panchayat vice president held for marrying minor in chennai
Author
Chennai, First Published May 9, 2020, 2:27 PM IST

ചെന്നൈ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹംചെയ്ത പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെ പൊലീസ് അറസ്റ്റുചെയ്തു.  തൂത്തുക്കുടിയില്‍ തിരുച്ചെന്തൂരിനടുത്ത്  ആശീര്‍വാദപുരം സ്വദേശിയായ സുന്ദര്‍രാജാണ് (38) പിടിയിലായത്. പ്ലസ്ടു വിദ്യാര്‍ഥിനിയായ പതിനേഴുകാരിയെയാണ് ഇയാള്‍ വിവാഹം ചെയ്തത്. 

പെരികുളം ഗ്രാമത്തില്‍വെച്ച് കഴിഞ്ഞ ദിവസമാണ് വിവാഹം നടന്നത്. ദരിദ്രകുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടിയെ അവരുടെ സാമ്പത്തിക നില മുതലെടുത്ത്  സുന്ദര്‍രാജ് വിവാഹംചെയ്യുകയായിരുന്നുവെന്നാണ് വിവരം. വിവാഹം കഴിഞ്ഞതിന് ശേഷമാണ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക്  വിവരം ലഭിച്ചത്. തുടര്‍ന്ന് അധികൃതര്‍  കല്യാണവീട്ടിലെത്തി പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു.

ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പെണഅ‍കുട്ടിയെ  തൂത്തുക്കുടിയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ സുന്ദര്‍രാജിനും മാതാപിതാക്കള്‍ക്കുമെതിരേ തിരുച്ചെന്തൂര്‍ വനിതാ പൊലീസ് ബാലവിവാഹ നിരോധനനിയമപ്രകാരം കേസെടുത്തു. അറസ്റ്റിലായ സുന്ദര്‍രാജിനെ കോടതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. 

Follow Us:
Download App:
  • android
  • ios