ഷൊര്‍ണൂരിൽ പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കുറുവാട്ടൂർ സ്വദേശിയായ അബ്ബാസിനെയും പോക്സോ കോടതി ശിക്ഷിച്ചു. 

പാലക്കാട്: രണ്ട് പോക്സോ കേസുകളില്‍ ശിക്ഷ വിധിച്ച് പട്ടാമ്പി അതിവേഗ കോടതി. പട്ടാമ്പി സ്വദേശിയായ പതിനാലുകാരനെ പീഡിപ്പിച്ച തമിഴ്നാട് വെല്ലൂര്‍ സ്വദേശി ശ്രീനിവാസനെ 21 വര്‍ഷം കഠിന തടവിന് കോടതി ഇന്ന് ശിക്ഷിച്ചു. ഒരു ലക്ഷം രൂപയും ഇയാൾ പിഴയൊടുക്കണം എന്ന് കോടതിയുടെ ശിക്ഷാവിധിയിലുണ്ട്. 2018ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പട്ടാന്പി റെയില്‍വേ പാലത്തിന് താഴെ വച്ച് ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

 ഷൊര്‍ണൂരിൽ പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കുറുവാട്ടൂർ സ്വദേശിയായ അബ്ബാസിനെയും പോക്സോ കോടതി ഇന്ന് ശിക്ഷിച്ചു. അഞ്ച് വര്‍ഷം തടവിനും അന്പതിനായിരം രൂപ പിഴയടക്കാനുമാണ് ഉത്തരവ്. കഴിഞ്ഞ വര്‍ഷമാണ് മദ്രസയിൽ പോവുകയായിരുന്ന കുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.