പയ്യോളി: കോഴിക്കോട് പയ്യോളിയില്‍ പതിനാല്കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പിതാവ് അറസ്റ്റില്‍. പയ്യോളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട പെണ്‍കുട്ടിക്ക് നേരെയാണ് കഴിഞ്ഞ ദിവസം മദ്യപിച്ച് ലക്കുകെട്ട പിതാവിന്റെ പീഡനശ്രമം ഉണ്ടായത്. മാതാവ് തക്കസമയത്ത് ഇടപെട്ടത് കാരണമാണ് കുട്ടി രക്ഷപ്പെട്ടതെന്ന് പോലീസ് പറയുന്നു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജറാക്കും.