ആലപ്പുഴ: കായംകുളത്ത് പൊലീസിന് നേരെ കഞ്ചാവ് സംഘത്തിന്‍റെ ആക്രമണം. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡിന് നേരെ കഞ്ചാവ് സംഘം കുരുമുളക് സ്പ്രേ പ്രയോഗിച്ചു. വൈകിട്ട് 5 മണിയോടെയാണ് സംഭവം. കഞ്ചാവ് സംഘവുമായുള്ള കയ്യാങ്കളിയിൽ ഷാഫി എന്ന പൊലീസുകാരന് പരിക്കേറ്റു. ഇയാളെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഞ്ചാവ് സംഘത്തിലെ  ഒരാളെ പൊലീസ് പിടികൂടി. കായംകുളം സ്വദേശി ഇർഫാൻ ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നുപേർ രക്ഷപ്പെട്ടു.