നിലവില്‍ ജാമ്യം നല്കാവുന്ന സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി.  പ്രാദേശികമായി  സ്വാധീനമുള്ള വ്യക്തികളാണെന്നും  സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള സിബിഐ  വാദം കണക്കിലെടുത്താണ് നടപടി.  സിപിഎം  പ്രവർത്തകരായ പ്രതികൾ ഗൂഢാലോചന നടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും 2019 ഫെബ്രുവരി 17ന് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി സിബിഐ കോടതി തള്ളി.11,15,17 പ്രതികളായ പ്രദീപ്, എ.സുരേന്ദ്രൻ,റെജി വർഗീസ് എന്നിവരുടെ ഹര്‍ജിയാണ് സിബിഐ പ്രത്യേക ജഡ്ജി കെ.കമനീസ് തള്ളിയത്.

നിലവില്‍ ജാമ്യം നല്കാവുന്ന സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. പ്രാദേശികമായി സ്വാധീനമുള്ള വ്യക്തികളാണെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള സിബിഐ വാദം കണക്കിലെടുത്താണ് നടപടി. സിപിഎം പ്രവർത്തകരായ പ്രതികൾ ഗൂഢാലോചന നടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും 2019 ഫെബ്രുവരി 17ന് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. 24 പ്രതികളാണ് കേസില്‍ ഉള്ളത്. 

Read Also: ട്രാഫിക് ഡ്യൂട്ടിക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം; പൊലീസുകാര്‍ക്കെതിരെ നടപടി വേണം എന്ന് ഹൈക്കോടതി

ട്രാഫിക് ഡ്യൂട്ടിക്കിടെ പൊലീസുകാർ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ നടപടി വേണം എന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഫോൺ ഉപയോഗിക്കുന്ന പൊലീസുകാർ നിയമനടപടി നേരിടാൻ ബാധ്യസ്ഥരാണെന്ന് ജസ്റ്റിസ് അമിത് റാവൽ പറഞ്ഞു. 

ഡ്യൂട്ടിക്കിടെ ട്രാഫിക് പൊലീസുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങൾക്ക് ഉയർന്ന ഉദ്യോഗസ്ഥരെ അക്കാര്യം അറിയിക്കാം. ഫോട്ടോയോ വീഡിയോയോ വഴി വിവരം ഉന്നത അധികാരികളെ അറിയിക്കാം. ഫോൺ ഉപയോഗം ശ്രദ്ധയിൽ പെട്ടാൽ കമ്മീഷണർ നടപടിയെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൊച്ചി നഗരത്തിലെ ഗതാഗത നിയന്ത്രണ ചുമതലയുള്ള ട്രാഫിക് പോലീസുകാരുടെ മൊബൈൽ ഫോൺ ഉപയോഗം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കോടതി ഇടപെടൽ. 

Read Also: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് തൃശൂർ കളക്ടർ അറിയിച്ചു.

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. ആലപ്പുഴ മുതൽ കണ്ണൂർ വരെ 10 ജില്ലകളിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. (വിശദമായി വായിക്കാം....)