Asianet News MalayalamAsianet News Malayalam

കടയിലെത്തി, നായ്ക്കുട്ടിയെ ഹൈൽമറ്റിനുള്ളിലാക്കി കടത്തി; മോഷണം സിസിടിവിയിൽ പതിഞ്ഞു, മോഷ്ടാക്കളെ തിരഞ്ഞ് പൊലീസ്

സിസിടിവി ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞു. രണ്ട് പേരെയും കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ഷിറ്റ്സു ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയെയാണ് മോഷ്ടിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.
 

pet dog from shop stolen in cochin
Author
First Published Jan 31, 2023, 3:14 AM IST

എറണാകുളം: നെട്ടൂരിലെ ഒരു പെറ്റ് ഷോപ്പിൽ നിന്ന് നായ്ക്കുട്ടി മോഷണം പോയി.   2 ദിവസം മുമ്പ് ഒരു പെൺകുട്ടിയും ആൺസുഹൃത്തും ആ കടയിലെത്തിയിരുന്നു. ആരുമറിയാതെ ഒരു നായക്കുട്ടിയെ അവിടെനിന്ന് മോഷ്ടിക്കുകയായിരുന്നു. 20,000 രൂപ വിലയുള്ള നായക്കുട്ടിയെ വളരെ വിദഗ്ദ്ധമായി ഹെൽമെറ്റിനുള്ളിൽ ഒളിപ്പിച്ചാണ് കടത്തിയത്.  

സിസിടിവി ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞു. രണ്ട് പേരെയും കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ഷിറ്റ്സു ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയെയാണ് മോഷ്ടിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.

45 ദിവസം മാത്രം പ്രായമുള്ള നായ്ക്കുട്ടി കാര്യമായി ശബ്ദമുണ്ടാക്കാതിരുന്നതിനാൽ മോഷണം ആദ്യം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. പിന്നീട് സിസിടിവി നോക്കിയാണ് മോഷണം ഉറപ്പിച്ചത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. അന്വേഷണത്തിൽ ഒരു മണിക്കൂറിനുള്ളിൽ വൈറ്റിലയിലെ മറ്റൊരു പെറ്റ്ഷോപ്പിൽ നിന്ന് ഇവർ നായ്ക്കുട്ടിയ്ക്കുള്ള തീറ്റയും മോഷ്ടിച്ച് കടന്നതായി കണ്ടെത്തി. മറ്റൊരു കടയിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടെ ഉടമ വന്നതിനാൽ 115 രൂപ ഗൂഗിൾ പേ ചെയ്ത് മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഇതും സിസിടിവിയും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

Read Also: കാൽനടയാത്രക്കാർക്കായി ഓപ്പറേഷൻ വൈറ്റ് കാർപെറ്റ്; തിരുവനന്തപുരം സിറ്റി പൊലീസിൻ്റെ പുതിയ പദ്ധതി

Follow Us:
Download App:
  • android
  • ios