കോട്ടയത്തെ ഹോട്ടലിൽ നിന്നാണ് വിനോദ് പിടിയിലായത്. കോട്ടയം കോരത്തോടുള്ള അധ്യാപികയുടെ പരാതിയെ തുടർന്നാണ് വിജിലൻസ് ഇയാളെ പിടികൂടിയത്

കോട്ടയം: ലോൺ അനുവദിക്കാൻ അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ച പി എഫ് ഓഫീസർ വിജിലൻസ് പിടിയിലായി. കണ്ണൂർ സ്വദേശിയും ഗെയ്ൻ പി എഫ് സംസ്ഥാന നോഡൽ ഓഫീസർ വിനോയ് സി.ആർ. ആണ് പിടിയിലായത്. കോട്ടയത്തെ ഹോട്ടലിൽ നിന്നാണ് വിനോയ് പിടിയിലായത്. കോട്ടയം കോരത്തോടുള്ള അധ്യാപികയുടെ പരാതിയെ തുടർന്നാണ് വിജിലൻസ് ഇയാളെ പിടികൂടിയത്. ഹോട്ടലിലേക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് ഇയാൾ അധ്യാപികയെ നിരന്തരം ഫോൺ വിളിക്കുകയായിരുന്നു. 

കാസർഗോഡ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ജൂനിയർ സൂപ്രണ്ടാണ് തളിക്കാവ് അശ്വതി അപ്പാർട്ട്മെന്‍റിലെ വിസ്മയ വീട്ടിലെ വിനോയ് ചന്ദ്രൻ ആർ. 41കാരനായ വിനോയ് ഗവൺമെൻറ് എയ്ഡഡ് ഇൻസ്റ്റിറ്റ്യഷ്നൽ പി.എഫ് (ഗെയിൻ) നോഡൽ ഓഫീസര്‍ പദവിയാണ് വഹിക്കുന്നത്. കോട്ടയത്ത് എത്തിയ ശേഷം ഇയാൾ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത് അധ്യാപികയെ വിളിച്ചു വരുത്തുകയായിരുന്നു. 

മറ്റൊരു ഷർട്ട് വാങ്ങി ഹോട്ടൽ റൂമിലേക്ക് എത്താനായിരുന്നു നിർദ്ദേശം. ഇത് പിഎഫ് ലെ പ്രശ്നം പരിഹരിച്ചതിന് ലൈംഗീക ചൂഷണം ചെയ്യാനാണെന്ന ഉദ്ദേശമാണെന്ന് മനസിലാക്കിയ അധ്യാപിക ഇൻ്റലിജൻസ് വിഭാഗത്തെ വിവരം അറിയിച്ചു. തുടർന്നാണ് ഹോട്ടൽ മുറിയിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്തത്.