''സൈബര്‍ ക്രൈം രണ്ട് പേരെ അറസ്റ്റ് ചെയ്തു. ശക്തമായ നിയമനടപടി സ്വീകരിക്കും'' മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സന്ദീപ് പട്ടീല്‍ ട്വീറ്റ് ചെയ്തു. 


ബെംഗളുരു: വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പോണ്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നെടുത്ത ചിത്രങ്ങളാണ് പോണ്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്. വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ചിത്രങ്ങള്‍ ഒഴിവാക്കിയതായി പൊലീസ് വ്യക്തമാക്കി. 

Add Asianetnews as a Preferred SourcegooglePreferred

''സൈബര്‍ ക്രൈം രണ്ട് പേരെ അറസ്റ്റ് ചെയ്തു. ശക്തമായ നിയമനടപടി സ്വീകരിക്കും'' മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സന്ദീപ് പട്ടീല്‍ ട്വീറ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കി ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഇത് പുറംലോകത്തെത്തുന്നത്.