കോയമ്പത്തൂര്‍ : മൂന്നാമതും വിവാഹം കഴിക്കാന്‍ ഒരുങ്ങിയ യുവാവിന് മുന്‍ ഭാര്യമാരുടെ മര്‍ദ്ദനം. കോയമ്പൂത്തിരിലാണ് സംഭവം. യുവാവ് ജോലി ചെയ്യുന്ന ഓഫീസിന് സമീപം മുന്‍ ഭാര്യമാര്‍ ചേര്‍ന്ന് തല്ലിയത്. സോഷ്യല്‍ മീഡിയയില്‍ വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.  2016 ലാണ് ഇയാള്‍ ആദ്യ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം ഇയാള്‍ ഭാര്യയെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുമായിരുന്നു. 

പീഡനം സഹിക്കാന്‍ വയ്യാതെ ആദ്യ ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോകുകയായിരുന്നു. പിന്നീട് ഇയാള്‍ 2019 ല്‍ മാട്രിമോണിയില്‍ പരിചയപ്പെട്ട് വിവാഹ ബന്ധം നേടിയ ഒരാളെ കണ്ടെത്തുകയും പിന്നീട് ഇവര്‍ വിവാഹിതരാകുകയും ചെയ്തു. എന്നാല്‍ ഇയാള്‍ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ രണ്ടാം ഭാര്യയും വീട്ടിലേക്ക് മടങ്ങി. 

കഴിഞ്ഞ് ആഴ്ചയാണ് ഇയാള്‍ വീണ്ടും വിവാഹം ചെയ്യാന്‍ പോകുന്ന കാര്യം മുന്‍ ഭാര്യമാര്‍ അറിയുന്നത്. തുടര്‍ന്ന് ഇവര്‍ ഇയാളുടെ ഓഫീസില്‍ ചെന്ന് പുറത്ത് വെച്ച് ഇയാളെ ഭാര്യമാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. യുവാവിനെതിരെ മുന്‍ഭാര്യമാര്‍ സുലുര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.