പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെന്ന് വ്യാജേനെ തിരുവനന്തപുരം സ്വദേശിനിയിൽ നിന്ന് 59 ലക്ഷം തട്ടിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ബാലകൃഷ്ണ സുധീറാണ് പിടിയിലായത്.

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെന്ന് വ്യാജേനെ തിരുവനന്തപുരം സ്വദേശിനിയിൽ നിന്ന് 59 ലക്ഷം തട്ടിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ബാലകൃഷ്ണ സുധീറാണ് പിടിയിലായത്. സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്ന യുവതിക്ക് കേന്ദ്രീയ വിദ്യാലയത്തിൽ ജോലി ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. യുവതിയുടെ പരാതിയിൽ അന്യേഷണം തുടങ്ങിയ പൊലീസ് തൃശ്ശൂരിൽ നിന്നാണ് ബാലകൃഷ്ണ സുധീറിനെ പിടികൂടിയത്. നിരവധി സാന്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയാണ് സുധീറെന്ന് പൊലീസ് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred