പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് നടപടി. ഇരുവരും ഒരേ സ്കൂളിൽ പഠിക്കുന്നവരാണ്. പെൺകുട്ടി ആൺകുട്ടിയുമായി അടുപ്പത്തിലാവുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു
കൊച്ചി: എറണാകുളം ആലുവയിൽ പതിനാറുകാരനിൽ (16 Year Old Boy) നിന്ന് ഗർഭിണിയായ (Pregnant) പത്തൊൻപതുകാരിക്ക് എതിരെ പോക്സോ (POCSO Case) നിയമപ്രകാരം കേസെടുത്തു. പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് നടപടി. ഇരുവരും ഒരേ സ്കൂളിൽ പഠിക്കുന്നവരാണ്. പെൺകുട്ടി ആൺകുട്ടിയുമായി അടുപ്പത്തിലാവുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു. പോക്സോ പ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
യുവതിയുടെ മരണം ഭർത്താവിന്റെ മാനസിക പീഡനം മൂലമെന്ന്; ഭര്‍ത്താവിനെതിരെ കേസ്
തൃശൂർ ആറ്റുപുറത്ത് യുവതിയുടെ മരണം ഭർത്താവിന്റെ മാനസിക പീഡനം മൂലമാണെന്ന് ബന്ധുക്കളുടെ പരാതി. ആറ്റുപ്പുറം സ്വദേശിയായ ഹൈറൂസിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത് ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു.
തൃശൂർ ആറ്റുപ്പുറം സ്വദേശിയായ ഹൈറൂസ് ഈ മാസം 8നാണ് തൂങ്ങിമരിച്ചത്. നരണിപ്പുഴ സ്വദേശി ജാഫറ്‍ ഒന്നര വര്‍ഷം മുമ്പാണ് ഹൈറൂസിനെ വിവാഹം ചെയ്തത്. വിവാഹ ശേഷം ജാഫറിനൊപ്പം വിദേശത്തായിരുന്നു ഫൈറൂസ്. നാലു മാസം പ്രായമുള്ള പെൺകുഞ്ഞുണ്ട്. ഗർഭിണിയായ ശേഷമാണ് ഫൈറൂസ് മാനസിക പീഡനത്തിന് ഇരയായതെന്ന് ബന്ധുക്കൾ പറയുന്നു.
പെൺകുഞ്ഞാണെന്ന് അറിഞ്ഞതോടെ ജാഫറിന്റേയും കുടുംബത്തിന്റേയും പെരുമാറ്റം മോശമായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഭർത്താവിന്റെ പീഡനം കാരണം ഫൈറൂസിനെ ആറ്റുപ്പുറത്തെ വീട്ടിലേക്ക് മാതാപിതാക്കൾ കൂട്ടിക്കൊണ്ടുവന്നു. ഇതിനു ശേഷം, ഫോണിലൂടെ നിരന്തരം ഭീഷണിയായിരുന്നു. ഭർത്താവ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു. ഫോണിലെ സംഭാഷണങ്ങൾ തെളിവായി പൊലീസിന് കൈമാറി.
പ്രസവശേഷം ഹൈറുസിനേയും കുഞ്ഞിനേയും സംരക്ഷിക്കാൻ ജാഫർ തയാറായില്ലെന്നാണ് ആക്ഷേപം. നാലു മാസം പ്രായമായ പെൺകുഞ്ഞ് ഇപ്പോൾ ഹൈറൂസിന്റെ സഹോദരിയുടെ പരിചരണത്തിലാണ്. ഗുരുവായൂർ എ.സി.പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.
8 വയസുകാരിയെ പീഡിപ്പിച്ച പിതാവിന് ഇരുപത്തിയൊന്നര വര്‍ഷം തടവ് ശിക്ഷയും പിഴയും
എട്ടു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് ഇരുപത്തൊന്നര വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 2020 ജൂണിൽ കാളിയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലൊന്നിലാണ് (Pocso Case) തൊടുപുഴ പോക്സോ പ്രത്യേക കോടതിയുടേതാണ് വിധി. ഇയാള്‍ പത്തു വയസ്സുകാരിയായ മൂത്ത മകളെ പീഡിപ്പിച്ച കേസിൻറെ വിചാരണ അടുത്ത മാസം 21 ന് തുടങ്ങും.
പെൺകുട്ടികളുടെ ഓൺലൈൻ പഠനം മുടക്കുന്നതായും മകൻ ഉപദ്രവിക്കുന്നതായും കാണിച്ച് പ്രതിയുടെ അമ്മ വനിത സംരക്ഷണ ഓഫീസർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇവർ നടത്തിയ കൌൺസിലിംഗിലാണ് പെൺകുട്ടികൾക്കെതിരെ അച്ഛൻ ലൈംഗികാതിക്രമം നടത്തുന്നതായി കണ്ടെത്തിയത്. വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ കാളിയാര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
