തൃശ്ശൂരിലെ പോക്സോ കോടതിയുടേതാണ് വിധി. 53 വയസുകാരനാണ് പ്രതി
തൃശ്ശൂർ: പതിനൊന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്ക് 7 വർഷം കഠിനതടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് മണത്തല തിരുവത്ര സ്വദേശി കോറമ്പത്തയിൽ വീട്ടിൽ 53 വയസ്സുള്ള അലിയെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. കുന്നംകുളം അതിവേഗ പ്രത്യേകപോക്സോ കോടതി ജഡ്ജി എസ് ലിഷ വിധി പ്രഖ്യാപിച്ചത്.
2020ൽ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ വന്ന പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു കയറ്റി മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയും ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത കേസിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷച്ചത്. ചാവക്കാട് സബ് ഇൻസ്പെക്ടരറായിരുന്ന യുകെ ഷാജഹാനാണ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം കേസ് രജിസ്റ്റർ ചെയ്റത് അന്വേഷണം നടത്തിയത്. കേസിൽ 20 സാക്ഷികളെ വിസ്തരിക്കുകയും 11 രേഖകളും തൊണ്ടിമുതലുകളും ഹാജിരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: കെഎസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഡ്വ: അമൃതയും, അഡ്വ: സഫ്നയും ചാവക്കാട് പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എസ് ബൈജുവും പ്രവർത്തിച്ചിരുന്നു.
