ആലപ്പുഴ: യുവതിയെയും മകളെയും പീഡിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ   കായംകുളം പൊലീസ്  കേസെടുത്തു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം സെക്രട്ടറിയും ജവഹർ ബാലവേദി ജില്ലാ വൈസ് ചെയർമാനുമായ ചിറക്കടവം തഴയശേരിൽ ആകാശിനെതിരെയാണ് കേസ്.

പരിചയക്കാരിയായ യുവതിയെയും വിദ്യാര്‍ത്ഥിനിയായ മകളെയും പീഡിപ്പിച്ച ശേഷം ചിത്രങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി.  പ്രതി ഒളിവിലാണെന്ന് പൊലീസ് പറ‌ഞ്ഞു.