വാഷിംഗ്ടൺ: അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ മലയാളി നഴ്സിനെ കുട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് പൊലീസ് പിടിയിൽ. നഴ്സായിരുന്ന കോട്ടയം മോനിപ്പള്ളി സ്വദേശി മെറിൻ ജോയി(28)യെ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ കൊലപ്പെടുത്തിയതിന് ഭർത്താവ് എറണാകുളം പിറവം സ്വദേശി ഫിലിപ് മാത്യുവിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മെറിൻ കൊല്ലപ്പെട്ടത്. 

17 തവണ കുത്തിപരിക്കേൽപ്പിച്ച ശേഷം ഫിലിപ്പ് മാത്യു മെറിനെ വാഹനം കയറ്റിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. സൗത്ത് ഫ്ലോറിഡ കോറൽ സ്‌പ്രിങ്‌സിൽ ബ്രോവാർഡ്‌ ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായ മെറിൻ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

രണ്ട് വർഷമായി അകന്നുകഴിയുകയായിരുന്ന ഇരുവരും തമ്മിലുള്ള കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വിശദമാക്കുന്നത്. കൊലപാതകത്തിന് ശേഷം ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഫിലിപ്പിനും മെറിനും ഒരു കുട്ടിയുണ്ട്.