വര്‍ക്കല ബീച്ചിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് സിജു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ്.

ഇടുക്കി: അനാഥമന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം കാരക്കോട് സ്വദേശി സിജുകുമാറാണ് ഇടുക്കിയില്‍ അറസ്റ്റിലായത്. വര്‍ക്കല ബീച്ചിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് സിജു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പഠിക്കുന്ന സ്ഥാപനത്തിലെ കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരം പെണ്‍കുട്ടി തുറന്നു പറഞ്ഞത്. പോക്‌സോ വകുപ്പുപ്രകാരം അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിക്കല്‍; പ്രതി പിടിയില്‍

പത്തനംതിട്ട: വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ വശീകരിച്ച് പണവും വസ്തുവകകളും കബളിപ്പിച്ച് തട്ടിയെടുക്കുന്നയാള്‍ പിടിയില്‍. പത്തനംതിട്ട റാന്നി സ്വദേശി സെബാസ്റ്റ്യനെയാണ് ചെങ്ങന്നൂര്‍ പൊലീസ് പിടികൂടിയത്.

പത്രത്തില്‍ നല്‍കിയ വിവാഹ പരസ്യത്തിലൂടെയാണ് സെബാസ്റ്റ്യന്‍ പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ചത്. വിവാഹം കഴിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്നാണ് ഇയാളെ സ്വയം പരിചയപ്പെടുത്തിയത്. പിന്നീട് പല തവണയായി അഞ്ച് ലക്ഷം രൂപ വാങ്ങി. യുവതി വീട്ടില്‍ വളര്‍ത്തി വന്ന 11 ആട്ടിന്‍കുട്ടികളെയും കൊണ്ടു പോയി. വളര്‍ത്തി വലുതായ ശേഷം തിരികെ നല്‍കാം എന്നു പറഞ്ഞായിരുന്നു ഇത്. പിന്നീട് ഇയാള്‍ മുങ്ങിയതിനെ തുടര്‍ന്നാണ് യുവതി പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ ഒരു മാസമായി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ റാന്നി ബസ് സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. നിരവധി സ്ത്രീകളെ ഇത്തരത്തില്‍ ഇയാള്‍ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പിനിരയായ സാധാരണക്കാര്‍ പരാതി നല്‍കില്ലെന്ന വിശ്വാസത്തില്‍ പ്രതി കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നെന്നും അന്വേഷണ സംഘം പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

ഏഷ്യന്‍ ഗെയിംസില്‍ തല ഉയര്‍ത്തി ഇന്ത്യ നാട്ടിലേക്ക്! മടങ്ങുന്നത് എക്കാലത്തേയും മികച്ച മെഡല്‍ വേട്ടയുമായി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം..

YouTube video player