ഇന്‍സ്‌പെക്ടര്‍ ജി ബാലചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് ഫോണ്‍ പരിശോധിച്ച് പ്രതിയെ അറസ്റ്റ് ചെയ്തു. ഒന്നര മാസം മുന്‍പ് ഹോട്ടലില്‍ ജോലിക്കെത്തിയതാണ് യുവാവ്.

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ഹോട്ടലില്‍ ശുചിമുറിയില്‍ ഒളിക്യാമറ (Hidden camera) സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച അതിഥി തൊഴിലാളിയെ (Guest worker) പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാള്‍ ഉത്തര്‍ ദിനാജ്പുര്‍ ഖൂര്‍ഖ സ്വദേശി തുഫൈല്‍ രാജയാണ്(20) കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം ഹോട്ടലില്‍ ഭര്‍ത്താവിനൊപ്പം എത്തിയ യുവതി ശുചിമുറിയില്‍ കയറിയപ്പോഴാണ് ക്യാമറ കണ്ടെത്തിയത്. ജനലില്‍ വെള്ള പേപ്പര്‍ പൊതിഞ്ഞു വെച്ച നിലയിലായിരുന്നു. സംശയം തോന്നിയ പേപ്പര്‍ തുറന്നു നോക്കിയപ്പോള്‍ ഫോണ്‍ ക്യാമറ തുറന്നു വച്ച നിലയിലായിരുന്നുവെന്ന് യുവതി പറഞ്ഞു.

ഫോണ്‍ എടുത്തു വിവരം ഹോട്ടല്‍ ഉടമയെ അറിയിച്ച യുവതി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ജി ബാലചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് ഫോണ്‍ പരിശോധിച്ച് പ്രതിയെ അറസ്റ്റ് ചെയ്തു. ഒന്നര മാസം മുന്‍പ് ഹോട്ടലില്‍ ജോലിക്കെത്തിയതാണ് യുവാവ്.

തൃശ്ശൂരില്‍ തട്ടിപ്പ് കേസ് പ്രതിയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു; പിന്നില്‍ രണ്ടംഗ സംഘമെന്ന് പൊലീസ്

തൃശ്ശൂര്‍: കേച്ചിരിയില്‍ (Kechery) തട്ടിപ്പുകേസ് പ്രതിയെ രണ്ടംഗ സംഘം വീട്ടില്‍ കയറി കുത്തിക്കൊന്നു (Murder). കേച്ചേരി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളി ഫിറോസാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. ഫിറോസ് താമസിച്ചിരുന്ന കേച്ചിരി പ്രധാന പാതയോട് ചേര്‍ന്ന് വാടക ക്വാര്‍ട്ടേഴ്സില്‍ അക്രമി സംഘം എത്തുകയായിരുന്നു. തുടര്‍ന്ന് ഫിറോസിന്‍റെ വയറ്റില്‍ കുത്തിപരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ടു. ഫിറോസിനെ ഉടന്‍ തന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിരവധി തട്ടിപ്പുകേസില്‍ പ്രതിയായ ഫിറോസിന് കഞ്ചാവിന്‍റെ ഇടപാടും ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.