32 കാരനായ സിബി മരട് സെന്‍റ് മേരീസ് മഗ്ദലിൻ പള്ളിയിലെ സഹവികാരിയായിരുന്നു. സംഭവത്തിന് ശേഷം വിവിധ സംസ്ഥാനങ്ങളിലായി ഇയാൾ ഒളിവിലായിരുന്നു.
എറണാകുളം: നാലുവയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച വൈദികൻ (priest) പിടിയിൽ. വരാപ്പുഴ (Varapuzha) തുണ്ടത്തുംകടവ് സ്വദേശി സിബി വർഗീസിനെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 32 കാരനായ സിബി മരട് സെന്‍റ് മേരീസ് മഗ്ദലിൻ പള്ളിയിലെ സഹവികാരിയായിരുന്നു. സംഭവത്തിന് ശേഷം വിവിധ സംസ്ഥാനങ്ങളിലായി ഇയാൾ ഒളിവില്‍ പോയി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി രാജീവിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
