Asianet News MalayalamAsianet News Malayalam

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടി; തൃശ്ശൂരില്‍ യുവാവ് പിടിയില്‍, തട്ടിപ്പ് നടത്തിയത് പതിനഞ്ചോളം തവണ

പതിനഞ്ചോളം തവണയാണ് ഇയാൾ സ്വർണമാണെന്ന വ്യാജേന മുക്കുപണ്ടം പണയം വെക്കാൻ സ്ഥാപനത്തിൽ എത്തിയത്. 

police arrested youth for pledging fake gold in thrissur
Author
Thrissur, First Published Jul 15, 2021, 7:58 PM IST

തൃശ്ശൂര്‍: കുന്നംകുളത്ത് മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി പിടിയിൽ. ഇലവന്ത്ര സ്വദേശി ഷാജി ആണ് പിടിയിലായത്. 2020 ഫെബ്രുവരി മുതൽ 2021 ജൂലൈ വരെയുള്ള കാലയളവിൽ കുന്നംകുളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനമായ നാഷണൽ ഫിനാൻസിൽ 40 പവനോളം തൂക്കംവരുന്ന മുക്കുപണ്ടം പണയം വച്ചാണ് ഒന്‍പത് ലക്ഷം രൂപ പ്രതി തട്ടിയെടുത്തത്. പതിനഞ്ചോളം തവണയാണ് ഇയാൾ സ്വർണമാണെന്ന വ്യാജേന മുക്കുപണ്ടം പണയം വെക്കാൻ സ്ഥാപനത്തിൽ എത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios