ഒരു സ്ത്രീയെ മൂർച്ചയുള്ള കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതിനിടെയാണ് സോണിയ പൊലീസിന്‍റെ പിടിയിലാകുന്നത്. കഴുത്തിൽ സ്കാർഫ് ചുറ്റി റിവോൾവറും കത്തിയുമായി ഇന്‍സ്റ്റഗ്രാമില്‍ സോണിയ നിരന്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

ഉജ്ജൈന്‍: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ റിവോൾവറും കത്തിയുമായി നിരവധി ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത പത്തൊന്‍പതുകാരി അറസ്റ്റില്‍. സോണിയ എന്ന പെണ്‍കുട്ടിയാണ് അറസ്റ്റിലായിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. ഒരു സ്ത്രീയെ മൂർച്ചയുള്ള കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതിനിടെയാണ് സോണിയ പൊലീസിന്‍റെ പിടിയിലാകുന്നത്. കഴുത്തിൽ സ്കാർഫ് ചുറ്റി റിവോൾവറും കത്തിയുമായി ഇന്‍സ്റ്റഗ്രാമില്‍ സോണിയ നിരന്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

ഈ ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്ത് സോണിയ ആളുകളെ ഭയപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പന്‍വാസ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഗജേന്ദ്ര പഞ്ചോറിയ പറഞ്ഞു. അന്വേഷണത്തിൽ സോണിയ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. പന്‍വാസയില്‍ അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് സോണിയ താമസിച്ചിരുന്നത്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, കൊച്ചിയിൽ മയക്കുമരുന്ന് വിൽപന നടത്തിയ 20കാരി അറസ്റ്റിലായിരുന്നു. കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി ബ്ലെയ്‌സിയെയാണ് (20) കഴിഞ്ഞ ദിവസം എക്‌സൈസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ ഏവിയേഷൻ കോഴ്സ് പഠിക്കാനെത്തിയ യുവതി മയക്കുമരുന്ന് വിൽപനയിലേക്ക് തിരിയുകയായിരുന്നു. കൊച്ചിയില്‍ ആഢംബര ജീവിതത്തിനുള്ള പണം തികയാതെ വന്നതോടെയാണ് മയക്കുമരുന്ന് വില്‍പ്പനയിലേക്ക് കടന്നതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. നോര്‍ത്ത് എസ്.ആര്‍.എം റോഡിലെ ഫ്‌ളാറ്റിലെ കിടപ്പുമുറിയില്‍ നിന്ന് 1.962 ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു.

കൊല്ലം സ്വദേശിയായ ബ്ലെയ്സി ഏവിയേഷന്‍ കോഴ്‌സ് പഠിക്കാനാണ് ബ്ലെയ്‌സി കൊച്ചിയിലെത്തിയത്. പഠിക്കുന്നതിനൊപ്പം സ്പാ സെന്ററുകളിലടക്കം ജോലി ചെയ്തു. സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായും ജോലി ചെയ്തു. എന്നാൽ ജോലി ചെയ്ത് കിട്ടുന്ന പണം ആഡംബര ജീവിതത്തിന് തികയാതെ വന്നതോടെ മയക്കുമരുന്ന് കച്ചവടത്തിലേക്ക് കടന്നു. ഇതിനിടെ പാതി വഴിയിൽ പഠനം നിർത്തി. കൊച്ചിയിൽ ആഢംബര ജീവിതമാണ് ബ്ലെയ്‌സി നയിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് സ്വദേശിയായ കൂട്ടുകാരനാണ് മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്നത്. രാത്രിയിലായിരുന്നു പ്രധാനമായും വിൽപന. പ്രതിദിനം ഏഴായിരം രൂപവരെ ലഭിച്ചിരുന്നെന്നും യുവതി പറഞ്ഞു.

'യാത്രക്കാരി സ്വയം മൂത്രമൊഴിച്ചതാണ്'; സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി കോടതിയിൽ