കോടതിയിലെ ശുചിമുറിയില്‍ വെച്ച് പുകവലിക്കാൻ അനുവദിക്കാത്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കയ്യിലെ വിലങ്ങുപയോഗിച്ചാണ് പ്രതി പൊലീസുകാരന്‍റെ തലക്കടിച്ചത്. 

തൃശൂർ: തൃശൂരില്‍ കോടതിയ്ക്കുള്ളിൽ വെച്ച് പ്രതി പൊലീസുകാരന്‍റെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചു. തൃശൂർ ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിലാണ് സംഭവം. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ എറണാകുളം വടുതല സ്വദേശി ഏണസ്റ്റാണ് പൊലീസുകാരനെ ആക്രമിച്ചത്. 

കോടതിയിലെ ശുചിമുറിയില്‍ വെച്ച് പുകവലിക്കാൻ അനുവദിക്കാത്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കയ്യിലെ വിലങ്ങുപയോഗിച്ചാണ് പ്രതി പൊലീസുകാരന്‍റെ തലക്കടിച്ചത്. പരിക്കേറ്റ എ ആര്‍ ക്യാമ്പ് എഎസ്ഐ ജോമി കെ ജോസിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുപുഴ കവര്‍ച്ചാ കേസിലെ വിചാരണയ്ക്കായി പ്രതിയെ കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം.