കൊച്ചി: കൊച്ചി മുനമ്പത്ത് നിന്ന് ഏഴംഗ ഗുണ്ടാസംഘത്തെ കസ്റ്റഡിയിലെടുത്തു. ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് ഏഴംഗ സംഘം പിടിയിലായത്. തമിഴ്നാട്ടിലെ നിരവധി കൊലപാതകക്കേസിൽ പ്രതികളായവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇവർ കൊച്ചിയിലെത്തിയത് പെരുമ്പാവൂരിലെ ഗുണ്ടാസംഘത്തലവനെ കൊലപ്പെടുത്താൻ ആണെന്നാണ് പ്രാഥമിക വിവരം. കസ്റ്റഡിയിലുള്ളവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.