Asianet News MalayalamAsianet News Malayalam

കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി കല്ല്യാണം കഴിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

ദില്ലിയില്‍ കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി കല്ല്യാണം കഴിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. 

police caught man for kidnapping nine years old
Author
Delhi, First Published Jun 5, 2019, 11:38 PM IST

ദില്ലി: ദില്ലിയില്‍ കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി കല്ല്യാണം കഴിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കമലേഷ് എന്നയാളാണ് പിടിയിലായത്. വെറും ഒന്‍പത് വയസ് പ്രായമുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ തട്ടിക്കൊണ്ട് പോയത്. പെണ്‍കുട്ടിയുടെ വീടിനടുത്ത് കമലേഷ് ജോലി ചെയ്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുമായി പരിചയത്തിലായ കമലേഷ് പെണ്‍കുട്ടിയോട് സംസാരിക്കാനായി നിരന്തരം വീട്ടില്‍ വരുമായിരുന്നു.

ഈ പരിചയം മുതലെടുത്ത് ഞായറാഴ്ച പെണ്‍കുട്ടിയോട് കമലേഷ് വിവാഹ അഭ്യര്‍ത്ഥന നടത്തി. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചതോടെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയാല്‍ വിവാഹത്തിന് എല്ലാവരും സമ്മതിക്കുമെന്നായിരുന്നു ഇയാളുടെ ധാരണ. ഹോബാ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് യുവാവിനെ പൊലീസ് പിടികൂടിയത്.


 

Follow Us:
Download App:
  • android
  • ios