കൊച്ചി: കൊച്ചി മട്ടാഞ്ചേരിയിൽ എടിഎം കവർച്ചയ്ക്ക് ശ്രമിച്ച രാജസ്ഥാൻ സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശികളായ അമീൻ, റിയാസ് ഖാൻ എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് പിടികൂടിയത്.

എടിഎമ്മിനുളളിൽ കയറിയവരെപ്പറ്റി സംശയം തോന്നിയ ഒരു പ്രദേശവാസിയാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തിയപ്പോഴേക്കും ഇരുവരും രക്ഷപ്പെട്ടു. എന്നാൽ, അൽപസമയത്തിന് ശേഷം മട്ടാഞ്ചേരിയിൽ നിന്ന് തന്നെയാണ് ഇരുവരെയും പിടികൂടിയത്. രാജസ്ഥാനിൽ നിന്ന് ചെന്നൈയിലെത്തിയ ഇരുവരും ഒരു ബൈക്കിലാണ് തിരുവനന്തപുരത്തെത്തിയത്.

രാവിലെ എസ്ബിഐ എടിഎമ്മിലെത്തിയ ഇരുവരും മെഷീൻ തകർക്കാൻ ശ്രമിച്ചു. പിന്നീട് ഇത് മറിച്ചിട്ടു. സിസിടിവി ക്യാമറകൾ മറയ്ക്കുകയും ചെയ്തു. മധുര റൂട്ടിലെ ചില എടിഎമ്മുകളിലും കവർച്ചാശ്രമം നടത്തിയിരുന്നു. 

കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി മുറിയെടുത്ത ശേഷമാണ് ഇന്ന് പുലർച്ച എടിഎം തേടിയിറങ്ങിയത്. ബാങ്കുകളെ കബളിപ്പിച്ച് പണം തട്ടുന്ന രീതി മുമ്പ് ഇവർക്കുണ്ടായിരുന്നെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി മട്ടാഞ്ചേരി സിഐ വിഎസ് നവാസ് പറഞ്ഞു.