കഴിഞ്ഞ ആഴ്ച്ച തൊട്ടടുത്ത മറ്റൊരു ക്ഷേത്രമായ നാരാൻ കുളങ്ങര ക്ഷേത്രത്തിലും കവർച്ച നടത്തിയതായി പ്രതി സമ്മതിച്ചു.

നീലേശ്വരം: നീലേശ്വരം പാലക്കാട്ട് ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തില്‍ കവർച്ച നടത്തിയ മോഷ്ടാക്കള്‍ പൊലീസ് പിടയില്‍. നീലേശ്വരം സ്വദേശികളായ പ്രഭാകരൻ, പ്രകാശൻ, കൊല്ലം സ്വദേശിയായ ദീപേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കള്ളന്മാരെ പിടിക്കുന്നതിനുളള ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡാണ് മോഷ്ടാക്കളെ പിടികൂടിയത്. 

Add Asianetnews as a Preferred SourcegooglePreferred

സിവിൽ പോലീസ് ഓഫീസർമാരായ അബൂബക്കർ കല്ലായി,ജയൻ ബേക്കലം, മധു അമ്പലത്തറ, സുനിൽകുമാർ നീലേശ്വരം, വിനീഷ് ചന്തേര, ജിനേഷ് ചെറുവത്തൂർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.കഴിഞ്ഞ ആഴ്ച്ച തൊട്ടടുത്ത മറ്റൊരു ക്ഷേത്രമായ നാരാൻകുളങ്ങര ക്ഷേത്രത്തിലും കവർച്ച നടത്തിയതായി പ്രതികള്‍ സമ്മതിച്ചു.