വാഹന പരിശോധനയ്ക്കിടെ ബൈക്കിന് പൊലീസ് കൈ കാണിച്ചെങ്കിലും ഇരുവരും നിര്‍ത്താതെ പോയതോടെയാണ് പൊലീസ് പിന്തുടര്‍ന്നത്. 

കൊച്ചി: കൊച്ചിയിലെ മംഗളവനത്തിലൊളിച്ച വാഹന മോഷണക്കേസ് പ്രതികളെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു. സെക്യൂരിറ്റി ജീവനക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി ആലുവയിലെ ഷോറൂമിൽ നിന്ന് കഴിഞ്ഞദിവസം ബൈക്ക് മോഷ്ടിച്ചവരാണ് യാദൃശ്ചികമായി പൊലീസിന് മുന്നിൽ കുടുങ്ങിയത്. കൊല്ലംസ്വദേശി ഫിറോസ്, കോഴിക്കോട് സ്വദേശി അമർജിത് എന്നിവരെയാണ് പിടികൂടിയത്. ഇരുവര്‍ക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 

വാഹന പരിശോധനയ്ക്കിടെ ബൈക്കിന് പൊലീസ് കൈ കാണിച്ചെങ്കിലും ഇരുവരും നിര്‍ത്താതെ പോയതോടെ പൊലീസ് പിന്തുടരുക ആയിരുന്നു. ബൈക്കിനെ പിന്തുടര്‍ന്ന എസ്ഐയും സംഘവും വഴിക്കുവെച്ച് വാഹനം തടഞ്ഞ് അമര്‍ജിതിനെ പിടികൂടി. എന്നാല്‍ ഇവിടെ നിന്നും രക്ഷപ്പെട്ട ഫിറോസ് മംഗളവനത്തിലേക്ക് ഓടിക്കയറുക ആയിരുന്നു. ഇവിടെ നിന്നാണ് ഫിറോസിനെ പൊലീസ് പിടികൂടിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.