ഒരാഴ്ചയില്‍ കൂടുതലായി അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുവെന്നും എന്നാല്‍ ലഭിച്ചില്ലെന്നും സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി
ലക്നൗ: ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗറില്‍ പൊലീസ് ഉദ്യോഗസ്ഥനെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൈബര്‍ സെല്ലിന്‍റെ ചുമതല വഹിക്കുന്ന പൊലീസ് ഇന്‍സ്പെക്ടര്‍ പങ്കജ് ഷാഹിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുവെന്ന് അയല്‍വാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നെത്തിയ പൊലീസാണ് പങ്കജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ചയില്‍ കൂടുതലായി അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുവെന്നും എന്നാല്‍ ലഭിച്ചില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
എട്ടു ദിവസത്തോളമായി പങ്കജിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്ന് ഇയാളുടെ ഭാര്യ പറഞ്ഞതായി സഹോദരന്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മരണ കാരണം ഇതുവരേയും വ്യക്തമായിട്ടില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
