തിരുവനന്തപുരം:  കുട്ടികളെ അച്ഛന്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങളോടെ വൈറലായ വീഡിയോയില്‍ പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് കുട്ടികളെ മര്‍ദിക്കുന്നയാളെ കണ്ടെത്താന്‍ സഹായം തേടിയിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും പിതാവെന്ന് കരുതുന്നയാള്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്.

അടിക്കല്ലേ അച്ഛാ എന്ന കുട്ടികള്‍ കരഞ്ഞ് പറയുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് ചെവി കൊള്ളാതെ ഇയാള്‍ കുട്ടികളെ മര്‍ദ്ദിക്കുന്നത് തുടരുകയാണ്. ദൃശ്യങ്ങള്‍ എടുക്കുന്ന കുട്ടികളുടെ അമ്മയേയും ഇയാള്‍ മര്‍ദ്ദിക്കുന്നുണ്ട്. എന്നാല്‍ ഇതെവിടെ നടന്നതാണെന്നോ എപ്പോഴത്തേതാണെന്നോ വ്യക്തമല്ല. ഓണ്‍ലൈനില്‍ വൈറലായ വീഡിയോയില്‍ ശക്തമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.