Asianet News MalayalamAsianet News Malayalam

ഉമ്മറത്ത് 'കാര്യം' സാധിച്ച് മുങ്ങുന്ന 'വില്ലനെ' കണ്ടെത്തി ക്യാമറ, പൊലീസിന് തലവേദനയായി യുവാവ്

കണ്ട് പരിചയം പോലുമില്ലാത്ത യുവാവാണ് വീട്ടുകാരെ കുഴപ്പത്തിലാക്കിയത്. മുഖം പോലും മറയ്ക്കാതെ വീട്ടുമുറ്റത്ത് എത്തി കാര്യം സാധിച്ച് മടങ്ങുന്ന യുവാവിന്റെ മുഖം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്

Police looking for a man who has defecated on the same porch multiple times
Author
First Published Sep 7, 2024, 11:37 AM IST | Last Updated Sep 7, 2024, 11:37 AM IST

ലൂയിസ് വില്ലേ: രണ്ടാഴ്ചയായി വീടിന്റെ ഉമ്മറത്തിരുന്ന 'കാര്യം' സാധിച്ച് മുങ്ങുന്ന യുവാവിനെ തേടി പൊലീസ്. പുലർച്ചെ വീട്ടുമുറ്റത്ത് കാണുന്ന വിസർജ്യം പൂച്ചയുടേതെന്ന ധാരണയിൽ നീക്കം ചെയ്ത വീട്ടുകാർ വാതിൽപ്പടിയിൽ ക്യാമറ വച്ചതോടെയാണ് ദിവസം തോറും വീട്ടുമുറ്റം അലങ്കോലമാക്കിയിരുന്നത് ഒരു യുവാവ് ആണെന്ന് വ്യക്തമാക്കിയത്. ഇതോടെ  സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് കുടുംബം. 

അമേരിക്കയിലെ കെന്റക്കിയിലെ ലൂയിസ് വില്ലേയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് പുലർച്ചയോടെ യുവാവ് വീട്ടുമുറ്റത്തിരുന്ന് മലമൂത്ര വിസർജജനം നടത്തുന്നത് വീട്ടുകാർ കണ്ടത്. പിന്നാലെ ഇവർ പൊലീസിൽ സഹായം തേടുകയായിരുന്നു. കണ്ട് പരിചയം പോലുമില്ലാത്ത യുവാവാണ് വീട്ടുകാരെ കുഴപ്പത്തിലാക്കിയത്. മുഖം പോലും മറയ്ക്കാതെ വീട്ടുമുറ്റത്ത് എത്തി കാര്യം സാധിച്ച് മടങ്ങുന്ന യുവാവിന്റെ മുഖം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. വീട്ടുമുറ്റത്ത് മല വിസർജ്യം നടത്തിയതിന് പുറമേ പടിയിലെ മാറ്റിൽ ഇയാൾ മൂത്രമൊഴിച്ചതായുമാണ് പരാതി വിശദമാക്കുന്നത്. 

ഒന്നിലേറെ തവണ സമാന രീതിയിലെ വിസർജ്യം കണ്ടെങ്കിലും അത് വളർത്തുപൂച്ച ചെയ്തതാവുമെന്ന ധാരണയിലാണ് വീട്ടുകാർ  ഉണ്ടായിരുന്നത്. വീട്ടുമുറ്റത്ത് അതിക്രമം കാണിച്ച യുവാവ് വീട്ടിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച ആശ്വാസമാണ് വീട്ടുകാർ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. ലൂയിസ് വില്ലേ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios