മൂന്നാർ: ദേവികുളത്ത് മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ പൊലീസുകാരനുൾപ്പെടെ നാലുപേർക്ക് കുത്തേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കോട്ടേജിലിരുന്ന് മദ്യപിക്കുന്നതിനിടയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.  സംഭവത്തിൽ ദേവികുളം സ്റ്റേഷനിലെ പൊലീസുകാരൻ സജുസൺ സാമുവൽ [27], സുജി 25, വർക്കി 27, അലക്സ് 27 എന്നിവർക്ക് പരിക്കേറ്റു. ഇവരെ മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൊവിഡിൻറ പശ്ചാതലത്തിൽ അടച്ചിട്ടിരുന്ന മദ്യശാലകൾ തുറന്നത് ആഘോഷിക്കുന്നതിനിടയിലുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഇതിൽ പൊലീസുകാരന്‍റെ നില ഗുരുതരമാണ്. മൂന്നാറിൽ ടൈൽസ് ജോലിക്കെത്തിയവർ പോലീസും സംഘം താമസിച്ചിരുന്ന കോട്ടേജിന് സമീപത്തെ കെട്ടിടത്തിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. 

കഴിഞ്ഞ ദിവസം മദ്യശാല തുറന്നത് ആഘോഷിക്കുന്നതിനിടയിൽ ഇരു സംഘങ്ങളും വാക്കേറ്റത്തിൽ ഏർപ്പെട്ടു. തുടർന്ന് വാക്കേറ്റം അടിപിടിയിലും   കത്തിക്കുത്തിലും കലാശിക്കുകയുമായിരുന്നു. സംഭവത്തിൽ ടൈൽസ് ജോലിക്കാരൻ ജിബിൻ ജോസഫ് [26] ന് പരിക്കേറ്റു. ഇരുവരുടെ പരാധിയിൽ ദേവികുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.