Asianet News MalayalamAsianet News Malayalam

പട്രോളിം​ഗിനെ ചൊല്ലി തർക്കം; ദില്ലിയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ സഹപ്രവർത്തകന് നേർക്ക് വെടിയുതിർത്തു

ജോലി സംബന്ധമായ വിഷയത്തിൽ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് വെടിവയ്പിൽ കലാശിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം.

police officer shot to colleague for arguement
Author
Delhi, First Published Jun 28, 2020, 11:39 AM IST

ദില്ലി: പട്രോളിം​ഗിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സഹപ്രവർത്തകനെ സർവ്വീസ് റിവോൾവറുപയോ​ഗിച്ച് വെടിവച്ച പൊലീസ് ഉദ്യോ​ഗസ്ഥനെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ദില്ലി ഷഹദാരയിലെ സീമാപുരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. വെടിവച്ചത് രവീന്ദർ നാ​ഗർ എന്ന ഉദ്യോ​ഗസ്ഥനാണെന്ന് തിരിച്ചറിഞ്ഞു. ആമോദ് ഭദാന എന്ന ഉദ്യോ​ഗസ്ഥനാണ് വെടിയേറ്റത്. ഇദ്ദേഹം ഇപ്പോൾ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൻ സയൻസ് ആശുപത്രിയിൽ ​ഗുരുതരാവസ്ഥയിലാണ്. ജോലി സംബന്ധമായ വിഷയത്തിൽ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് വെടിവയ്പിൽ കലാശിച്ചതെന്ന് മറ്റ് ഉദ്യോ​ഗസ്ഥർ പറയുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

കുറ്റവാളിയായ ഉദ്യോ​ഗസ്ഥനെ സംഭവ സ്ഥലത്ത് വച്ച് തന്നെ അറസ്റ്റ് ചെയ്തതായും സർവ്വീസ് റിവോൾവർ ഉപയോ​ഗിക്കാൻ പ്രേരിപ്പിച്ചതെന്താണെന്ന കാര്യത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അമിത് ശർമ്മ അറിയിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് ഇവർ തമ്മിലുള്ള തർക്കം ആരംഭിച്ചത്. പിന്നീട് നാ​ഗർ തോക്കെടുക്ക് ഭദാനയെ വെടിവച്ചു. ഇയാളുടെ നെഞ്ചിലാണ് വെടിയേറ്റത്. ഉടനടി തൊട്ടടുത്ത സ്വാമി ദയാനന്ദ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവർ എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുോപാകാൻ ആവശ്യപ്പെട്ടു. സർജറിക്ക് ശേഷവും  ഇയാളുടെ സ്ഥിതി ​ഗുരുതരമായി തുടരുകയാണ്. ഡിസിപി പറഞ്ഞു.

'ഇവർക്കിടയിൽ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് അന്വഷണം നടത്തി വരികയാണ്. വെടിയറ്റ ഉദ്യോ​ഗസ്ഥൻ സുഖം പ്രാപിച്ച് അയാളുടെ സ്റ്റേറ്റ്മെന്റ് എടുത്തതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തു വരൂ. സംഭവത്തെക്കുറിച്ച് നാ​ഗർ ഒന്നും തന്നെ തുറന്നു പറയുന്നില്ല.' ഡിസിപി കൂട്ടിച്ചേർത്തു. എന്നാൽ ഇവർ തമ്മിൽ പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ചായക്കടയിൽ വച്ച് അന്നേ ദിവസം വൈകുന്നേരം തർക്കമുണ്ടായെന്നും മറ്റ് ഉദ്യോ​ഗസ്ഥർ‌ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചതെന്നും മറ്റൊരു പൊലീസുകാരൻ സാക്ഷ്യപ്പെടുത്തി. 

Follow Us:
Download App:
  • android
  • ios