വാഹന ചെക്കിങ്ങിനിടെ ചാഴൂർ സ്വദേശിയായ യുവതിയുടെ മൊബൈൽ നമ്പർ ചോദിച്ചു വാങ്ങി ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും അശ്ലീല വീഡിയോ അയച്ചെന്നുമായിരുന്നു പരാതി
തൃശ്ശൂര്‍: യുവതിക്ക് അശ്ലീല വീഡിയോ അയച്ച പോലീസുകാരന് സസ്പെൻഷൻ. പെരിങ്ങോട്ടുകര പോലീസ് ഔട്ട് പോസ്റ്റിലെ ഡ്രൈവർ ജോസഫ് ക്ലീറ്റസിനെയാണ് റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ങ്റെ സസ്പെന്റ് ചെയ്തത്. കൊടുങ്ങല്ലൂർ സ്വദേശി ആണ് ഇയാൾ. വാഹന ചെക്കിങ്ങിനിടെ ചാഴൂർ സ്വദേശിയായ യുവതിയുടെ മൊബൈൽ നമ്പർ ചോദിച്ചു വാങ്ങി ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും അശ്ലീല വീഡിയോ അയച്ച് അപമാനിച്ചെന്നുമായിരുന്നു പരാതി. അന്തിക്കാട് ഇൻസ്‌പെക്ടർ പി.കെ. ദാസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ പരാതി സത്യമാണെന്ന് കണ്ടെത്തി. ഇക്കാര്യം സ്ഥിരീകരിച്ച എസ്.പിക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് പോലീസുകാരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
പീഡനക്കേസിൽ പൊലീസുകാരൻ അറസ്റ്റിൽ
തൃശ്ശൂര്‍: പീഡന കേസിൽ പൊലീസുക്കാരൻ കൊടുങ്ങല്ലൂരിൽ അറസ്റ്റിലായി . എറണാകുളം ജില്ലയിലെ പറവൂർ വാണിയക്കാട് സ്വദേശി ആലിങ്ങ പറമ്പിൽ ശ്രീജിത്ത് (29)നെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പറവൂർ സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് നടപടി. പ്രണയം നടിച്ച് പീഢിപ്പിചെന്നാണ് പറവൂർ സ്റേറഷനിൽ യുവതി നൽകിയ പരാതി. കേസിനാസ്പദമായ സംഭവം നടന്ന സ്ഥലമെന്ന നിലയിൽ പരാതി കൊടുങ്ങല്ലൂർ പൊലീസിന്കൈമാറുകയായിരുന്നു. .തൃപ്പുണ്ണിത്തറ എ.ആർ. ഫസ്റ്റ് ബറ്റാലിയനിലെ പൊലീസുകാരനായ പ്രതി നിലവിൽ മതിലകം സ്റേറഷനിലാണ് ജോലി ചെയ്യുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൊച്ചിയില്‍ ബാറില്‍ വെടിവെപ്പ്; രണ്ട് റൗണ്ട് വെടിയുതിർത്തു, പ്രതികള്‍ക്കായി തിരച്ചില്‍
കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ബാർ ഹോട്ടലില്‍ വെടിവെപ്പ്. ഒജിഎസ് കാന്താരി ബാറില്‍ ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് വെടിവെപ്പുണ്ടായത്. ബാറിൽ നിന്ന് ഇറങ്ങിയ സംഘം വെടിയുതിർക്കുകയായിരുന്നു. റിസപ്ഷനിൽ നിന്ന് ഇറങ്ങുംവഴിയാണ് വെടിയുതിർത്തത്. മദ്യപിച്ചിറങ്ങിയ രണ്ട് പേര്‍ ബാറിന്‍റെ ചുമരിലേക്ക് രണ്ട് തവണ വെടി ഉതിർക്കുകയായിരുന്നു. വെടിവെപ്പില്‍ ആർക്കും പരിക്കില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
ദേശീയപാതയോട് ചേര്‍ന്നുള്ള ഓജി എസ് കാന്താരി ബാറിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഘമെത്തിയത്. രണ്ട് മണിക്കൂറോളം ലോക്കൽ ബാറായ താപ്പാനയിൽ ഇരുന്ന് മദ്യപിച്ച ഇരുവരും നാല് മണിയോടെ ബില്ലിന്‍റെ പണം നൽകി പുറത്തേക്ക് ഇറങ്ങി. പുറത്തേക്ക് പോകുന്നതിനിടെ പെട്ടെന്നാണ് കൈയിലുണ്ടായിരുന്ന കവറിൽ നിന്നും റിവോൾവര്‍ പുറത്തെടുത്ത് ഒരാള്‍ റിസപ്ഷനിലെ ഭിത്തിയിലേക്ക് രണ്ട് തവണ വെടിവച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു വെടിവയ്പ്പ്. വെടിവപ്പിൽ അങ്കലാപ്പിലായ ജീവനക്കാര്‍ എന്തു വേണമെന്നറിയാതെ നിൽക്കുമ്പോൾ ഇരുവരും കൂളായി പുറത്തേക്ക് ഇറങ്ങി കാറിൽ കയറി പോയി.
