ഗൂഗിൾ പേ വഴി അബ്ദുൾ റഹ്മാൻ പതിനൊന്നായിരം രൂപയും ജോയി മത്തായി നാലായിരം രൂപയുമാണ് കൈപ്പറ്റിയത്.
പുത്തൻകുരിശ്: മണൽ മാഫിയയുടെ കൈയ്യിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ രണ്ട് എസ് ഐ മാർക്ക് സസ്പെൻഷൻ. എറണാകുളം പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ജോയി മത്തായി , അബ്ദുറഹിമാൻ എന്നിവരെയാണ് റൂറൽ എസ്പി വിവേക് കുമാർ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ഗൂഗിൾ പേ വഴി അബ്ദുൾ റഹ്മാൻ പതിനൊന്നായിരം രൂപയും ജോയി മത്തായി നാലായിരം രൂപയുമാണ് കൈപ്പറ്റിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി അജയ് നാഥ് നടത്തിയ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് നടപടി.
സ്വര്‍ണം പൊട്ടിക്കൽ നാടകം പാളി: കരിപ്പൂരിൽ സ്വര്‍ണം കടത്തിയ യുവതിയും സംഘവും അറസ്റ്റിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്തിക്കൊണ്ട് വന്ന യുവതിയും തട്ടിയെടുക്കാനെത്തിയ സംഘവും പൊലീസിന്റെ പിടിയിൽ. സുൽത്താൻ ബത്തേരി സ്വദേശിനി ഡീനയാണ് എട്ട് ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പരിശോധന വെട്ടിച്ചു വിമാനത്താവളത്തിന് പുറത്ത് എത്തിച്ചത്. സ്വർണം തട്ടാനെത്തിയ കോഴിക്കോട് സ്വദേശികളായ മുഹമ്മദ് സഹദ്, മുഹമ്മദ് ജംനാസ് എന്നിവരും പിടിയിലായി. വയനാട് സ്വദേശി സുബൈർ എന്നയാൾക്കു വേണ്ടി കൊണ്ട് വന്ന സ്വർണം ,യുവതിയുടെ അറിവോടെയാണ് സംഘം തട്ടാൻ എത്തിയത് എന്ന് പൊലീസ് പറഞ്ഞു. വിമാനത്താവളത്തിന് പുറത്ത് എത്തി വാഹനത്തിൽ കയറി പോകും വഴിയാണ് മൂന്ന് പേരും പൊലീസിന്റെ പിടിയിലാകുന്നത്
