പരിശോധനയ്ക്ക് ഡ്രോണുകള്‍ ഉപയോഗിക്കാനും, പൊതുജനങ്ങളുടെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്. 

കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനുകള്‍ക്കു നേരെയുള്ള കല്ലേറ് റെയില്‍വെയെയും പൊലീസും സംയുക്തമായി അന്വേഷിക്കും. കല്ലേറുകള്‍ക്ക് പിന്നില്‍ മദ്യപ സംഘമെന്ന നിഗമനത്തിലാണ് പൊലീസ്. കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് റെയില്‍വെയെയും പൊലീസും സംയുക്ത അന്വേഷണത്തിനൊരുങ്ങുന്നത്. തിരൂരില്‍ വന്ദേഭാരതിനു നേരെ ഉണ്ടായ കല്ലേറിനു സമാനമായ സംഭവമാണിതെന്ന നിഗമനത്തിലാണ് പൊലീസ്. വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് ഡ്രോണുകള്‍ ഉപയോഗിക്കാനും, പൊതുജനങ്ങളുടെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്. 

അതേസമയം, കാസര്‍ഗോഡ് കോട്ടിക്കുളത്ത് റെയില്‍വെ പാളത്തില്‍ കല്ലും വാഷ്‌ബേസിന്റെ ഭാഗങ്ങളും കണ്ടെത്തി. കോയമ്പത്തൂര്‍- മംഗളൂരു ഇന്റര്‍സിറ്റി ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കില്‍ ഇവ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വെ പൊലീസും മേല്‍പ്പറമ്പ് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.


ലഹരി വസ്തു വിറ്റ പണത്തെ ചൊല്ലി തര്‍ക്കം; മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ലഹരിസംഘത്തിന്റെ കുടിപ്പകക്കിടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. വക്കം സ്വദേശി ശ്രീജിത്താണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് പേരെ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി വസ്തുക്കള്‍ വിറ്റു കിട്ടിയ പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്.

കഴിഞ്ഞദിവസം രാത്രിയില്‍ അവശനിലയിലായ ശ്രീജിത്തിനെ രണ്ടു യുവാക്കള്‍ ചേര്‍ന്ന് വലിയകുന്ന് സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാത്രിയില്‍ തന്നെശ്രീജിത്ത് മരിച്ചു. പിന്നാലെ ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിച്ച രണ്ടുപേരെ ആറ്റിങ്ങല്‍ പൊലീസ് കസ്റ്റഡിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ എട്ടംഗ സംഘമാണ് യുവാവിനെ മര്‍ദ്ദിച്ചതെന്ന് കണ്ടെത്തി. നിരവധിക്കേസില്‍ പ്രതിയായ വിനീതിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. ലഹരി വസ്തുക്കള്‍ വിറ്റ പണത്തെ ചൊല്ലിയുണ്ടാക്കായ തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ അഖില്‍, ഷമീര്‍, രാഹുല്‍, വിശാഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത്, വിജിത്ത്, വിപിന്‍, പ്രണവ് എന്നിവര്‍ പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. മരിച്ച ശ്രീജിത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മറ്റൊരു കേസില്‍ ജാമ്യത്തിലിറങ്ങിയത്.

പ്രണയബന്ധം എതിര്‍ത്തു; മുത്തശിയെയും സഹോദരഭാര്യയെും കൊന്ന് 19കാരന്‍

YouTube video player