Asianet News MalayalamAsianet News Malayalam

കോഴിയെ ജീവനോടെ തൂവൽ പറിച്ച്, കഷ്ണങ്ങളാക്കിയ സംഭവം; ക്രൂരതക്കെതിരെ പ്രതിഷേധം; യുവാവിനെ തിരഞ്ഞ് പൊലീസ്

പൊഴിയൂരുള്ള ചെങ്കവിളയിലാണ്  ഇറച്ചിക്കടയിലെ ജീവനക്കാരൻ ജീവനുള്ള കോഴിയുടെ തൂവല്‍ പറിച്ചെടുത്ത്, തുടര്‍ന്ന് കോഴിയെ ജീവനോടെ തന്നെ കഷണങ്ങളാക്കുകയും ചെയ്യുന്നത്.

Police search young man  chicken plucked alive and torn to pieces
Author
Trivandrum, First Published Apr 27, 2022, 3:54 PM IST

തിരുവനന്തപുരം: ജീവനുളള (Chicken) കോഴിയുടെ തൂവൽ പറിച്ചെടുത്ത്, കഷ്ണങ്ങളാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി (viral video) പ്രചരിച്ചതിനെ തുടർന്ന് വൻ പ്രതിഷധമാണ് ഉയരുന്നത്. കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി സംഭവത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് രം​ഗത്തെത്തി. തിരുവനന്തപുരം പൊഴിയൂരുള്ള യുവാവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി പി.എസ് ഉസ്മാൻ ആവശ്യപ്പെട്ടു.  പൊഴിയൂരുള്ള ചെങ്കവിളയിലാണ്  ഇറച്ചിക്കടയിലെ ജീവനക്കാരൻ ജീവനുള്ള കോഴിയുടെ തൂവല്‍ പറിച്ചെടുത്ത്, തുടര്‍ന്ന് കോഴിയെ ജീവനോടെ തന്നെ കഷണങ്ങളാക്കുകയും ചെയ്യുന്നത്. ചിരിയോടെയാണ് അയാളുടെ ഈ ക്രൂരത. മറ്റൊരാൾ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ യുവാവിനു വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്.

ഈ മേഖലയിലെ മാന്യമായി പ്രവർത്തിക്കുന്ന ആയിരക്കണക്കിന് കച്ചവടക്കാരുണ്ട്. അവരുടെ മുഖത്ത് കരി വാരിത്തേക്കുന്ന രീതിയിലുള്ള നീചപ്രവർത്തിയെ ശക്തിയുക്തം അപലപിക്കുന്നുവെന്ന്  ചിക്കൻ വ്യാപാര സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.  സംഭവത്തിൽ അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്നും നിയമത്തിന്റെ മുന്നിൽ ഇയാളെ എത്തിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു. മാന്യമായി വ്യാപാരം നടത്തുന്ന ചെറുകിട‌ വ്യാപാരികളെ അപകീർത്തിപ്പെടുത്തുന്നവയാണ് ഇത്തരം സംഭവങ്ങളെന്നും പ്രസ്താവനയിൽ പറഞ്ഞു. 

മാംസത്തിന് വേണ്ടിയാണെങ്കിലും ഒരു ജീവനോട് കാണിക്കേണ്ടതായ മര്യാദകളൊന്നും പാലിക്കാതെ,  നിന്ദ്യമായ നിലയിൽ ഒരു ജീവനെ കൊല്ലാകൊല ചെയ്യുന്ന കാഴ്ച കാണികളിൽ അമ്പരപ്പും വെറുപ്പും സൃഷ്ടിക്കുന്നതാണ്. ഇത്തരം പ്രവർത്തികൾ അം​ഗീകരിക്കാൻ സാധിക്കില്ല. ഇവർക്കെതിരെ സംഘടനപരമായും നിയമപരമായും കടുത്ത നടപടി തന്നെ സ്വീകരിക്കുന്നതാണ്. ഇയാൾക്കെതിരെ നിയമ പരമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios